
കോഴിക്കോട്: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകേണ്ടതുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടിട്ടും എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചത്? അത് നടത്തുന്നത് ആരാണ്? അറിഞ്ഞിട്ടും എന്തുകൊണ്ട് മിണ്ടിയില്ല? ആരാണ് ഇതിൽ പങ്കെടുത്തതെന്ന് പറയാനുള്ള ബാദ്ധ്യത സർക്കാരിനില്ലേ? സ്വർണക്കടത്തിന്റെ മറവിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ്. മൂന്നു വർഷമായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് ഗൗരവമേറിയ കാര്യമാണ്. ഇതു സംബന്ധിച്ച വിശദവിവരങ്ങൾ ഉടൻ അറിയിക്കണം. അതെന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും ഗവർണർ പറഞ്ഞു.