രാമനാട്ടുകര: ഗാന്ധിജയന്തി ദിനത്തിൽ രാമനാട്ടുകര നഗരസഭ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കമ്യൂണിറ്റി നഴ്സ് കെ. ലീലാവതിയെ ടീം മെക്സെവൻ ഹെൽത്ത് ക്ലബ് രാമനാട്ടുകര ആദരിച്ചു. രാമനാട്ടുകര മുൻ ജെ.എച്ച്.ഐ.സി സുരേഷ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര നഗരസഭയിലെ ആശ വർക്കർമാർ മുഖ്യാതിഥികളായി. മെക് സെവൻ സർട്ടിഫൈഡ് ട്രൈനർ പി സി കബീർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ജയ്സൽ, പി.കെ.ഹഫ്സൽ, മെക് സെവൻ രാമനാട്ടുകര കോഓർഡിനേറ്റർ സിദ്ധീഖ് വൈദ്യരങ്ങാടി, കെ ലീലാവതി, ട്രെയിനർമാരായ റിയാസ് വാകേരി, കെ സുനിൽ കുമാർ, എൻ. എസ് സണ്ണി, കെ ഹാരിസ്, കെ മുസ്തഫ എന്നിവർ പ്രസംഗിച്ചു. ഡോ. കെ.എം.മുഹമ്മദ്, പാച്ചീരി സൈതലവി എന്നിവർ ആശാ വർക്കർമാർക്ക് ഉപഹാരം നൽകി.