വടകര: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ( കെ.സി.ഇ.എഫ് )വടകര താലൂക്ക് ക്യാമ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി അജയൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ സഹകരണ മേഖലയിൽ കൊണ്ടുവന്ന നിയമ ചട്ടഭേദഗതികൾ സഹകരണ സംഘങ്ങളെയും ഇടപാടുകാരെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുമെന്നും ഭേദഗതികൾ തിരുത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുൻ കെ.പി.സി സി മെമ്പർ അഡ്വ.സി.വത്സലൻ മുഖ്യപ്രഭാഷണം നടത്തി. കെ സി ഇ.ഇഫ് താലൂക്ക് പ്രസിഡന്റ് രജീഷ്.ആർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ഭാരവാഹികളായ നിധീഷ്.എസ്.കെ, വിനോദൻ ടി.കെ, വിനോദൻ പി, മനോജൻ, ദിനേശൻ കെ എന്നിവർ പ്രസംഗിച്ചു .'വ്യക്തിത്വ വികസനവും കസ്റ്റമർ സർവീസും' വിഷയത്തിൽ ജെ.സി.ഐ ട്രെയിനർ ഷൗക്കത്തലി എരോത്ത് ക്ലാസെടുത്തു.