കുറ്റ്യാടി: കെട്ടിട ഉടമകളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ബി.ഒ.ഡബ്ല്യു.എ) കുറ്റ്യാടി യൂണിറ്റ് കമ്മിറ്റി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കരയത്ത് ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. റഷീദ് കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. എ.കെ.വേണു ഗോപാൽ. കെ.സലാം, ഒ.കെ. ഫൈറൂസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: റഷീദ് കേളോത്ത് (പ്രസിഡന്റ്), ഏ.കെ.കെ സലാം, വേണുഗോപാൽ, ജമാൽ ജപ്പാൻ സെന്റർ (വൈസ് പ്രസിഡന്റുമാർ ), നാസർ എം.എം (ജനറൽ സെക്രട്ടറി), സമീർ പൂവ്വത്തിങ്കൽ ഫൈറൂസ്, ഒ.കെ. ഷൈജു, തെക്കേക്കര മുഹമ്മദലി (ജോ.സെക്രട്ടറിമാർ), ഹാഷിം നമ്പാട്ടിൽ (ട്രഷറർ).