photo
ശില്പശാല

കൊയിലാണ്ടി: നഗരസഭ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സൻമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി മെമ്പർ എ.സുധാകരൻ ക്ലാസെടുത്തു. നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ. ഇ.ഇന്ദിര, ഇ.കെ. അജിത്ത് , കെ.ഷിജു, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, കൗൺസിലർമാരായ പി. രത്നവല്ലി. എന്നിവർ പ്രസംഗിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ സി. പ്രജില സ്വാഗതവും നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ സതീഷ് കുമാർ നന്ദിയും പറഞ്ഞു. ശിൽപശാലയിൽ പങ്കെടുത്തവർ ശുചിത്വബോധവത്ക്കരണ പ്രതിജ്ഞയെടുത്തു.