കൊടിയത്തൂർ: മുക്കം ഉപജില്ല സ്കൂൾ കലോത്സവം നവം. 9, 12, 13, 14 തിയതികളിൽ കൊടിയത്തൂർ പി. ടി. എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അദ്ധ്യക്ഷത വഹിച്ചു. നാസർ എസ്റ്റേറ്റ് മുക്ക്, എം.കെ.നദീറ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു (ചെയർപേഴ്സൺ), സ്കൂൾ പ്രിൻസിപ്പൽ എം.എസ്.ബിജു (ജന. കൺവീനർ), പ്രധാനാദ്ധ്യാപകൻ ജി.സുധീർ (കൺവീനർ) , ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.ദീപ്തി (ട്രഷറർ).