img
ഡിജിറ്റൽ സാക്ഷരതാപഞ്ചായത്ത് പ്രഖ്യാപനം നാരായണൻ മാസ്റ്റർ നിർവ്വഹിക്കുന്നു

വടകര: ചോറോട് സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നാരായണൻ പ്രഖ്യാപനം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്യാമള പി വാർഡ് മെമ്പർമാരായ പ്രിയങ്ക സി .പി, ലിസി.പി, അബൂബക്കർ വി .പി, പുഷ്പ മഠത്തിൽ, പ്രസാദ് വിലങ്ങിൽ എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ ടി പി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവൻ വി സ്വാഗതവും പ്രേരക് ബവിത കെ.കെ നന്ദിയും പറഞ്ഞു.