 
മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ രംഗോലി സ്കൂൾ കലോത്സവം 2024 സിനിമ പിന്നണി ഗായകൻ അജയ് ഗോപാൽ ഉദ്ഘാടനം ചെയ്തു. മനുഷ്യരിൽ കാലുഷ്യമില്ലാതാക്കി സ്നേഹം പ്രസരിപ്പിക്കുന്നതാണ് കലയെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് വി.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ആർ.അർച്ചന, പ്രധാനാദ്ധ്യാപകൻ കെ. നിഷിദ് എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രധാനാദ്ധ്യാപകൻ കെ.എം.മുഹമ്മദ് കലോത്സവ സന്ദേശം നൽകി. ദേശീയ ജൂഡോ താരം അൻസ അംറീനിനെ അനുമോദിച്ചു. സ്റ്റാഫ് സെക്രട്ടറി എൻ.വി. നാരായണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.എം.അഫ്സ, ഭവ്യ, ബിന്ദു, യു.ബിജു, വി.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ എം.സക്കീർ സ്വാഗതവും കലോത്സവ കൺവീനർ കെ.എം.സുജിത നന്ദിയും പറഞ്ഞു.