
രാമനാട്ടുകര: കേരള ടു ലഡാക്ക് യാത്ര നടത്തി തിരിച്ചെത്തിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.മമ്മദ് കോയ ഉൾപ്പെടെയുള്ള 22 അംഗ കാലിക്കറ്റ് ബുള്ളറ്റ് ക്ലബ് അംഗങ്ങൾക്ക് സ്വീകരണം നൽകി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പി.ടി.നദീറ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം.അജ്മൽ അദ്ധ്യക്ഷത വഹിച്ചു. സലിം രാമനാട്ടുകര, സഫാ റഫീഖ്, ഗോപി, കെ.കെ.വിനോദ് കുമാർ, കെ.കെ.ശിവദാസ്, സുർജിത് സിംഗ്, സി.സന്തോഷ് കുമാർ, അസ്‌ലം പാണ്ടികശാല, ടി.മമ്മദ് കോയ, സി.ദേവൻ, പി.സി.നളിനാക്ഷൻ, പി.പി.ബഷീർ, റഷീദ് ആശ എന്നിവർ സംസാരിച്ചു.