
മേപ്പയ്യൂർ: മേലടി സബ് ജില്ലാ കായികമേളയുടെ സംഘാടകസമിതി രൂപീകരിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ജില്ലാ പഞ്ചായത്തംഗം രമ്യ, മേലടി എ.ഇ.ഒ ഹസീസ്.പി, ഫെസ്റ്റിവൽ കമ്മിറ്റി ഭാരവാഹികളായ അനീഷ്.പി, ശോഭിത്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം.സക്കീർ, ഹൈസ്കൂൾ എച്ച്.എം കെ.എം.മുഹമ്മദ് എന്നിവർ സംസാരിച്ചു. കെ.സുധീഷ് കുമാർ ഭക്ഷണ കമ്മിറ്റി കൺവീനറും നാസിഫ് പ്രോഗ്രാം കമ്മിറ്റി കൺവീനറുമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. 8, 9, 10 തീയതികളിലാണ് കായിക മേള.