s

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ ത്വക്ക് രോഗ വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റിനെ നിയമിക്കുന്നു. വയസ്, യോഗ്യത, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പുകളും സഹിതം 9ന് രാവിലെ 11.30ന് മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. യോഗ്യത: ത്വക്ക് രോഗ വിഭാഗത്തിൽ പി.ജിയും ടി.സി.എം.സി രജിസ്‌ട്രേഷനും. പ്രായപരിധി: 18- 36. പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വർഷത്തേക്കോ അല്ലെങ്കിൽ ഒഴിവുകളിൽ റെഗുലർ സീനിയർ റസിഡന്റുമാരെ/ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതുവരെയോ. വിവരങ്ങൾക്ക്: www.govtmedicalcollegekozhikode.ac.in. ഫോൺ: 0495- 2350216, 2350200.