കൽപ്പറ്റ: അനധികൃതമായി മണ്ണ് നീക്കം ചെയ്യുന്നത് ചോദ്യം ചെയ്ത പഞ്ചായത്ത് അംഗത്തെ ടിപ്പർ ഇടിപ്പിച്ചതായി പരാതി. മുട്ടിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മോഹനന് നേരെയാണ് ആക്രമണശ്രമം നടന്നത്. ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡിലൂടെ മണ്ണ് കയറ്റി പോകുന്ന ടിപ്പർ ലോറി കൈകാണിച്ചു നിർത്തി മണ്ണ് നീക്കം ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ ഡ്രൈവർ അസഭ്യം പറയുകയും ടിപ്പർ കൊണ്ട് ഇടിച്ചുവീഴ്ത്താൻ ശ്രമിക്കുകയും ചെയ്തതുവെന്നാണ് ബിന്ദുവിന്റെ പരാതി. ബിന്ദുവിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. പെട്ടെന്ന് ഓടി മാറിയതിനാലാണ് തനിക്ക് ജീവൻ തിരിച്ചു കിട്ടിയതെന്ന് ബിന്ദു പറയുന്നു. ബിന്ദുവിന്റെ പരാതിയെ തുടർന്ന് കൽപ്പറ്റ പൊലീസ് കേസെടുത്തു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ടിപ്പർ ലോറിക്കാരനിൽ നിന്നും ആക്രമണം നേരിട്ട ബിന്ദു മോഹനൻ