hgbv
കന്യകാപൂജയിൽ കന്യകമാർക്ക് സുമംഗലിമാർ സിന്ദൂരം ചാർത്തുന്നു

കോഴിക്കോട് : തളി ബ്രാഹ്മണ സമൂഹമഠത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് "കന്യക പൂജ" നടന്നു. 36 കന്യകമാരെ നവരാത്രി ബൊമ്മക്കൊലു മണ്ഡപത്തിൽ ഇരുത്തിയാണ് 36 സുമംഗലിമാർ "കന്യക പൂജ" നടത്തിയത്. നാല് സുവാസിനിമാരെ നവരാത്രി ബൊമ്മക്കൊലു മണ്ഡപത്തിൽ ഇരുത്തി നാല് സുമംഗലിമാർ "സുവാസിനി പൂജയും" നടത്തി. പൂജാദി കർമ്മങ്ങൾക്ക് തളി ബ്രാഹ്മണ സമൂഹം മുഖ്യപുരോഹിതൻ രാഹുൽ വാദ്ധ്യാർ,എൻ.കെ.വെങ്കിടാചല വാദ്ധ്യാർ, രഘു വാദ്ധ്യാർ, ശ്രീരാം ഘനപാഠികൾ, ജയശങ്കര ശർമ്മ എന്നിവർ കാർമ്മികത്വം വഹിച്ചു. തളി ബ്രാഹ്മണ സമൂഹ മഠം നവരാത്രി ആഘോഷ കമ്മിറ്റി കൺവീനർ പി.എസ്. ലക്ഷ്‌മി ഗണേഷ്, ജോ.കൺവീനർമാരായ ശോഭ ഗണേശൻ, സ്നേഹ ഗണേഷ് എന്നിവർ നേതൃത്വം നൽകി.