2

കല്ലാച്ചി: സി.പി.ഐ ദേശീയ കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്

കല്ലാച്ചിയിൽ സംഘടിപ്പിച്ച നാദാപുരം മണ്ഡലം ജനറൽ ബോഡി യോഗം സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലം സെക്രട്ടറി എം.ടി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ.വിജയൻ എം.എൽ.എ, ജില്ലാ എക്സിക്യുട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി എന്നിവർ പ്രസംഗിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ മെറിറ്റിൽ എം.ബി.ബി.എസ് സെലക്ഷൻ ലഭിച്ച ജി.എസ്.മാളവികയെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.