photo

എകരുൽ: ഉണ്ണികുളം പഞ്ചായത്തിലെ എസ്റ്റേറ്റ് മുക്ക് ടൗൺ മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സൗഹൃദ ചായ സത്കാരവും കുടുംബ സംഗമവും നടത്തി. കുടുംബ സംഗമം മുൻ എം.എൽ.എ വി.എം.ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.മൊയ്തിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജംഷീർ അലി ഹുദവി മുഖ്യപ്രഭാഷണം നടത്തി. സി.കെ.ബദറുദ്ദീൻ ഹാജി, നാസർ എസ്റ്റേറ്റ് മുക്ക്, സി.പി.ബഷീർ, കെ.കെ.അബ്ദുള്ള, അസ്ലം കുന്നുമ്മൽ, വാഴയിൽ ലത്തീഫ് ഹാജി, ഒ.പി.നസിറ ഹബീബ്, പി.സാജിദ, പി.പി.ലത്തിഫ് എന്നിവർ പ്രസംഗിച്ചു. സി.റഹിം സ്വാഗതവും ഷമീർ ബാപ്പുട്ടി നന്ദിയും പറഞ്ഞു. പരിപാടി ജനപ്രതിനിധികളുടെയും സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായി.