news

കുറ്റ്യാടി: മഹിള കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിള സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു. മഹിള കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.ടി.ഗീത അദ്ധ്യക്ഷത വഹിച്ചു. കാവിൽ പി.മാധവൻ മുഖ്യപ്രഭാഷണം നടത്തി. പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, രാമചന്ദ്രൻ മാസ്റ്റർ, പി.കെ.സുരേഷ്, ആമീന മോൾ, ടി.വനജ ടീച്ചർ, ടി.സി.പ്രിയ, സന്ധ്യകരണ്ടോട്, തായന ബാലാമണി, കെ.കെ.നഫീസ, അനീഷ പ്രദീപ്, സറീന പുറ്റങ്കി, സുമയ്യ വരാപറമ്പത്ത്, ലീബ സുനിൽ, ഹാഷിം നമ്പാടൻ, ദാമോധരൻ, എൻ.സി.കുമാരൻ മാസ്റ്റർ, ഇ.എം.അസ്ഹർ, കെ.വി.ഷാജു, രാഹുൽചാലിൽ, ബാപ്പറ്റ അലി, ഗിരിജ ശശി, വി.പി.ലീല, വി.എം.അനീഷ്, രവി നമ്പ്യേലത്ത് എന്നിവർ സംസാരിച്ചു.