സുൽത്താൻ ബത്തേരി: കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ സ്‌കൂൾ ലേഡീസ് ഹോസ്റ്റലിന്റെ മതിൽ തകർന്നു. നൂൽപ്പുഴ കല്ലൂർ 67 രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ മതിലാണ് തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് സമീപത്തെ വനത്തിൽ നിന്നും മലവെള്ളം ഇരച്ചെത്തിയാണ് മതിൽ തകർന്നത്. 20 മീറ്റർ നീളത്തിലാണ് മതിൽ തകർന്നത്. ഇതുവഴി വെള്ളം ഹോസ്റ്റൽ കെട്ടിടത്തിനുള്ളലേക്കും ഒഴുകിയെത്തി. കൂടാതെ സമീപത്തെ തേക്കുംപ്പറ്റ നാല് സെന്റ് കോളനിയിലെ വീടുകളലേക്കും വെള്ളം ഇരച്ചുകയറി. വെള്ളത്തോടൊപ്പം ചെളിയും കയറിയതിനെ തുടർന്ന് ഒരു കുടുംബം സമീപത്തെ ബന്ധു വീട്ടലേക്ക് മാറി.
മലവെള്ളപ്പാച്ചിലിനെ തുടർന്ന് തകർന്ന കല്ലൂർ രാജീവ് ഗാന്ധി റസിഡൻഷ്യൽ സ്‌കൂൾ ലേഡീസ് ഹോസ്റ്റലിന്റെ മതിൽ