 
വളയം: കോൺഗ്രസ് വളയം മണ്ഡലം പതിനാലാം വാർഡ് സമ്മേളനം മണ്ഡലം ട്രഷറർ കുനിയിൽ സൂപ്പിഹാജി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എം.കെ. വാസു അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, സംസ്ഥാന നിർവാഹക സമിതി അംഗം തയ്യിൽ നാണു, ഗ്രാമപഞ്ചായത്ത് മെമ്പർ സുശാന്ത് വളയം, നാദാപുരം ബ്ലോക്ക് നിർവാഹക സമിതി അംഗങ്ങളായ രവീന്ദ്രൻ പി.പി, മഞ്ഞപ്പള്ളി മുഹമൂദ്, മണ്ഡലം വൈസ് പ്രസിഡന്റ് ടി.വി. ജാനു, മണ്ഡലം ഭാരവാഹികളായ എൻ.കെ.രവീന്ദ്രൻ, ടി.വി. ശ്രീജിൻ, ടി.വി. കുമാരൻ, ഇ.വി. കുമാരൻ, ടി.വി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ടി.സുരേഷ് സ്വാഗതവും മണ്ഡലം സെക്രട്ടറി എൻ.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.