img20241006

മുക്കം: കാരമൂല സ്വദേശി ഡോ. സി.കെ.ഫസലു റഹ്മാൻ ഇന്ത്യൻ മീറ്റ് സയൻസ് അസോസിയേഷന്റെ മികച്ച ഡോക്ടറൽ തീസിസ് അവാർഡിന് അർഹനായി. ഉത്തർപ്രദേശ് മഥുരയിലെ വെറ്ററിനറി സർവകലാശാലയിൽ സംഘടിപ്പിച്ച ഇന്ത്യൻ മീറ്റ് സയൻസ് വാർഷിക സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ ഐ.സി.എ.ആർ (ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) ഇസത്‌നഗർ ലൈവ്സ്റ്റോക്ക് പ്രോഡക്ട്സ് ടെക്നോളജി ഡിവിഷനിൽ നിന്നാണ് പിഎച്ച്.ഡി പൂർത്തിയാക്കിയത്. 'ഫ്രഷ്" മാംസത്തെയും 'ശീതികരിച്ചു" സൂക്ഷിച്ച (frozen-thawed) മാംസത്തെയും വേർതിരിച്ചറിയുന്നതിന് ലാബോറട്ടറികളിലും ഫീൽഡിലും പ്രായോഗികമായ ടെസ്റ്റുകളാണ് ഇദ്ദേഹം വികസിപ്പിച്ചെടുത്തത്. നിലവിൽ കേരള സർക്കാരിന്റെ അനിമൽ ഹസ്ബൻഡറി വകുപ്പിൽ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ (Animal Diseases Control Project) കോഴിക്കോട് ജില്ലാ എപ്പിഡെമോളജിസ്റ്റാണ്. കാരമൂല ചെറുകുണ്ടിൽ അബ്ദു- ആസ്യ ദമ്പതികളുടെ മകനാണ്.