 
വടകര: ശബരിമല അയ്യപ്പ സേവ സമാജം വടകര താലൂക്ക് കമ്മിറ്റി ശബരിമല ആചാര സംരക്ഷണ ദിനം ആചരിച്ചു . വടകര ഒതയോത്ത് പരദേവത ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നൂറുകണക്കിന് അയ്യപ്പഭക്തന്മാർ ശരണഘോഷം മുഴക്കി. താലൂക്ക് രക്ഷാധികാരി വത്സലൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. ലോകനാർക്കാവ് കുമാരഗുരു സ്വാമി അദ്ധ്യക്ഷത വഹിച്ചു. ജയേഷ് വടകര, വി.പി.ജിനചന്ദ്രൻ, കൗൺസിലർ പ്രതീഷൻ, പവിത്രൻ ചോമ്പാല, അശ്വിൻ ഓർക്കാട്ടേരി , പി.പി.നാരായണൻ, പ്രകാശൻ ചോമ്പാല എന്നിവർ പ്രസംഗിച്ചു. 27ന് ഓർക്കാട്ടേരിയിൽ നടക്കുന്ന അയ്യപ്പഭക്ത കുടുംബ സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ചു. എരുമേലിയിൽ ഇനി കുറി തൊടിൽ വേണ്ടെന്ന് ദേവസ്വം ബോർഡിന്റെ തീരുമാനം യോഗം സ്വാഗതം ചെയ്തു.