s

ന്യൂഡൽഹി: മറുനാടൻ മലയാളികളുടെ ഫേയ്സ്ബുക് കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടത്തിന്റെ അഞ്ചാമത്തെ ഗ്ലോബൽ മീറ്റ് ഡൽഹിയിൽ നടത്തി. ഷാഫി പറമ്പിൽ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ പി.സന്തോഷ് കുമാർ മുഖ്യാതിഥിയായിരുന്നു. സി.എ.ജി പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്മാൻ, നിതിൻ വത്സൻ, എയ്മ പ്രസിഡന്റ് ബാബു പണിക്കർ, കെ.എൻ.ജയരാജ്, കൊയിലാണ്ടി കൂട്ടം ഗ്ലോബൽ ചെയർമാൻ ഷിഹാബുദ്ദീൻ.എസ്.പി.എച്ച്, ഡൽഹി ചാപ്റ്റർ ചെയർമാൻ പവിത്രൻ കൊയിലാണ്ടി എന്നിവർ പങ്കെടുത്തു. ഇന്ത്യയിലും വിദേശത്തുമുള്ള 22 ചാപ്റ്ററുകളിൽ നിന്നുള്ള പ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തു.