കോഴിക്കോട്: ബി.എസ്.എൻ.എൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 16ന് കോഴിക്കോട് ബീച്ചിൽ കൈറ്റ് ചാംമ്പ്യൻഷിപ്പ് നടത്തും. 3 മണി മുതൽ 6 വരെ ചാംമ്പ്യൻഷിപ്പ് നടക്കുക. സോസർകൈറ്റ്, സ്പോർട്‌സ് കൈറ്റ്, പവർ കൈറ്റ് തുടങ്ങി വലിയ പട്ടങ്ങൾ പരിപാടിയെ ആകർഷകമാക്കും. ആഘോഷങ്ങളുടെ ഭാഗമായി ബി.എസ്.എൻ.എൽ കണക്ടിംഗ് ഹാർട്ട്സ് തീമിൽ പൊതുജനങ്ങൾക്കായി ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കും. bsnlkozphotos@gmail.com എന്ന വിലാസത്തിൽ 10 വരെ ഫോട്ടോകൾ അയക്കാം. വാർത്താ സമ്മേളനത്തിൽ കോഴിക്കോട് സീനിയർ ജനറൽ മാനേജർ സാനിയ അബ്ദുൾ ലത്തീഫ്, ഡി.ജി.എം രാജേഷ് പി.വി, ദീപ വി.പി എന്നിവർ പങ്കെടുത്തു.