വടകര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വൈക്കിലശ്ശേരി തെരുവിൽ നടന്ന ജനകിയ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ശുചിത്വം ഒരു പ്രവൃത്തിയായല്ല ജീവിതചര്യയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2025 മാർച്ച് 30ന് മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കണമെങ്കിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാവണം.പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് എച്ച്.ഐ ലിൻഷി ഇ എം പദ്ധതി വിശദീകരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എൻ.ടി. ഷാജി, സി.പി.ചന്ദ്രൻ, ശ്രീജീഷ് എന്നിവർ പ്രസംഗിച്ചു. വാർഡ് വികസന സമിതി അംഗം പ്രജീഷ് വി.എം സ്വാഗതവും ആശാവർക്കർ ശൈലജ. പി.കെ നന്ദിയും പറഞ്ഞു.