sndp
കോളേരിയിൽ നടന്ന എസ്.എൻ.ഡി.പി യൂണിയൻ പ്രവർത്തക യോഗവും വനിതാ സംഗമവും യൂണിയൻ കൺവീനർ വി.ജി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

കോളേരി: എസ്.എൻ.ഡി.പി യോഗം ബത്തേരി യൂണിയൻ പ്രവർത്തക യോഗവും വനിതാസംഗമവും കോളേരിയിൽ നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ വി.ജി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അടിമാലി യൂണിയൻ ജോയിന്റ് കൺവീനർ ലതീഷ് കുമാർ ഗുരുസാക്ഷാത് പരബ്രഹ്മ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. യൂണിയൻ ചെയർമാൻ ഗിരിപാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ പി.സി. ബിജു, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി.എൻ. സുരേന്ദ്രൻ, കെ.എം. മനോജ്, യൂത്ത് മൂവ്‌മെന്റ് കൺവീനർ സ്‌നേഹ മനോജ്, ശാഖാ പ്രസിഡന്റ് സിബിൽ, സെക്രട്ടറി മോഹനൻ എന്നിവർ പ്രസംഗിച്ചു. രോഹ്ന ബിജു സ്വാഗതവും രജനി മനോജ് നന്ദിയും പറഞ്ഞു. വനിതാ സംഘം കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ നടത്തിയ കലോൽസവ വിജയികളെ യോഗത്തിൽ അനുമോദിക്കുകയും ചെയ്തു.


കോളേരിയിൽ നടന്ന എസ്.എൻ.ഡി.പി യൂണിയൻ പ്രവർത്തക യോഗവും വനിതാ സംഗമവും യൂണിയൻ കൺവീനർ വി.ജി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു