ches
സംസ്ഥാന സബ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായവർ സംഘാടകർക്കൊപ്പം

സുൽത്താൻ ബത്തേരി: സംസ്ഥാന സബ് ജൂനീയർ അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലത്തെ എൻ. നിരഞ്ജനയും ഓപ്പൺ വിഭാഗത്തിൽ തൃശൂരിലെ ഗൗരി ശങ്കർ ജയരാജും ചാമ്പ്യന്മാരായി. അൻവിത ആർ പ്രവീൺ (കോഴിക്കോട്), ദേവ രവീന്ദ്രൻ ( കണ്ണൂർ), നജ ഫാത്തിമ (കണ്ണൂർ) എന്നിവർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യ നാല് സ്ഥാനങ്ങൾ നേടി. ആദിനാഥ് ഹരിലാൽ (എറണാകുളം, എസ്.പി. ആരോൺ (തിരുവനന്തപുരം), എസ്.ജി. ശിവദത്ത് (എറണാകുളം) എന്നിവരാണ് ഓപ്പൺ വിഭാഗത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് അർഹത നേടിയത്. സുൽത്താൻ ബത്തേരി റീജൻസിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നുള്ള 49 ഇന്റർനാഷണൽ ഫിഡേ റേറ്റഡ് താരങ്ങളടക്കം 110 പേർ പങ്കെടുത്തു. ഇന്ത്യൻ ചെസ് അക്കാഡമി, ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി, വിമുക്തി മിഷൻ, ചെസ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെസ് ഒളിമ്പ്യൻ പ്രൊഫ. എൻ.ആർ. അനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. നാഷ്ണൽ സീനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത എം.എസ്. ആബേലിനെ മൊമന്റോ നൽകി ആദരിച്ചു. ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. വിനീഷ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ചെസ് അക്കാഡമി വൈസ് പ്രസിഡന്റ് പി.സി. ബിജു, ചീഫ് ആർബിറ്റർ, അബ്ദുൾ ലത്തിഫ് എന്നിവർ പ്രസംഗിച്ചു. വി.ആർ. സന്തോഷ് സ്വാഗതവവും ആർ. രമേഷ് നന്ദിയും പറഞ്ഞു.