 
ഏകരുൽ: ഉണ്ണികുളം പഞ്ചായത്തിലെ എസ്റ്റേറ്റ് മുക്ക് മുസ്ലിം ലീഗ് ഓഫീസ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.എട്ട് വർഷത്തെ പിണറായി ഭരണം കേരള ചരിത്രത്തിലെ ഇരുണ്ട യുഗമായി രേഖപ്പെടുത്തുമെന്ന് കെ.എം.ഷാജി പറഞ്ഞു.അഴിമതിയും വർഗീയതയും സ്വജന പക്ഷപാതവും ഒന്നിച്ച് താണ്ഡവമാടുമ്പോഴും മൗനി ബാബയെ പോലെ പെരുമാറുന്ന പിണറായി കേരളത്തിന് അപമാനമാണ്. നാസർ എസ്റ്റേറ്റ് മുക്ക് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി.സാജിദ് കോറോത്ത്, സി.കെ. ബദറുദ്ദീൻ ഹാജി, സി.പി. ബഷീർ, കെ.ഉസ്മാൻ, പി.എച്ച്.ഷമീർ. പി.പി.ലത്തീഫ്, സി.പി.കരീം ,ആരിഫ് വീര്യമ്പ്രം, നൗഷാദ് കല്ലിടുക്കിൽ , ഷംനാദ് മൊയ്തു, തൻവിർ ഇബ്രാഹിം, ഷമിർ ബാപ്പുട്ടി എന്നിവർ പ്രസംഗിച്ചു. അസ്ലം കുന്നുമ്മൽ സ്വാഗതവും സി.കെ.ഷമീർ നന്ദിയും പറഞ്ഞു.