 
വടകര: മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായ കൂടാളി അശോകനെ വടകര - അഴിയൂർ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഐ.മൂസ, കോട്ടയിൽ രാധാകൃഷ്ണൻ, എൻ.പി.അബ്ദുള്ള ഹാജി, ആർ.എം.പി ജില്ല സെക്രട്ടറി ചന്ദ്രൻ കുളങ്ങരത്ത്, അഡ്വ.ഇ.നാരായണൻ നായർ, പറമ്പത്ത് പ്രഭാകരൻ, കെ.പി.കരുണൻ,സി.നിജിൻ, പുറന്തോടത്ത് സുകുമാരൻ, സി.കെ. വിശ്വനാഥൻ, വി.കെ. പ്രേമൻ, അഡ്വ. പി.ടി. കെ. നജ്മൽ, പി.എസ്. രൻജിത്ത് ,പി. ബാബുരാജ് ,വി ആർ. ഉമേശൻ, ശശിധരൻ പുറങ്കര, ബിജുൽ ആയാടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.