മേപ്പയ്യൂർ: നിടുംപൊയിൽ യൂണിറ്റ് താജുൽ ഉലമ സുന്നി സെന്റർ എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുരുടി മുക്ക് സിൻകോ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യ മരുന്ന് വിതരണവും നടന്നു. ജീവിത ശൈലി രോഗ പരിശോധന സൗകര്യവും ഏർപ്പെടുത്തിയിരുന്നു. വാർഡ് മെമ്പർ സി.പി.അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. സുഹൈർ സഖാഫി, കെ.ടി.കെ പ്രഭാകരൻ, ഹമീദ് നീലമ്പത്ത്, ഡോ.ജിഷ്ണു, അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. ജാസിം.എം.ഇ സ്വാഗതവും ഹാഫിള് ഷാഫി ഉലൂമി നന്ദിയും പറഞ്ഞു.