പയ്യോളി: ഇരിങ്ങൽ അടിപ്പാത യാഥാർത്ഥ്യമാക്കിയ രാജ്യസഭ എം.പിയും ഇന്ത്യൻ ഒളിമ്പിക്ക് കമ്മിറ്റി ചെയർമാനുമായ പി.ടി.ഉഷയ്ക്ക് ഇരിങ്ങലിൽ പൗരസ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ പയ്യോളി നഗരസഭ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ഉഷയെ ആദരിച്ചു. പവിത്രൻ ഒതയോത്ത് ഉപഹാരം നൽകി. പടന്നയിൽ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. അടിപാതക്കുവേണ്ടി പ്രയത്നിച്ച ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എ.കെ. ബൈജുവിന് നളന്ദ ഗ്രന്ഥാലയം സെക്രട്ടറി രാജേഷ് കൊമ്മണത്ത് ഉപഹാരം നൽകി. എരഞ്ഞാറ്റിൽ ദിനേശൻ, കെ.ജയകൃഷ്ണൻ, കെ.എം. ശ്രീധരൻ, സബീഷ് കുന്നങ്ങോത്ത്, എ.കെ ദേവദാസ്, പയ്യോളി നഗരസഭ കൗൺസിലർമാരായ ചെറിയാവി സുരേഷ് ബാബു, ടി.അരവിന്ദാക്ഷൻ, വിലാസിനി നാരങ്ങോളി, രേവതി തുളസിദാസ് എന്നിവർ പ്രസംഗിച്ചു.