2
കെ.കെ രാഘവൻ സ്മാരക അവാർഡ് കല്പറ്റ നാരായണനിൽ നിന്നും ജി.സുധാകരൻ ഏറ്റുവാങ്ങുന്നു

വടകര: മാദ്ധ്യമങ്ങൾ സത്യസന്ധമായി പ്രവർത്തിക്കണമെന്നും ഫോർത്ത് എസ്റ്റേറ്റാവേണ്ടവർ റിയൽ എസ്റ്റേറ്റ് പ്രവർത്തനമാണ് നടത്തുന്നതെന്നും മുൻ മന്ത്രി ജി.സുധാകരൻ. കെ.കെ രാഘവൻ സ്മാരക അവാർഡ് കല്പറ്റ നാരായണനിൽ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ കൃഷ്ണൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. അനുസ്മരണ സമ്മേളനം ആർ.ജെ.ഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ് ചെയ്തു. സ്മാരക സമിതി പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ദേശീയതയും ജനാധിപത്യവും വർത്തമാനകാല ഇന്ത്യയും എന്ന വിഷയത്തിൽ സുനിൽ. പി ഇളയിടം പ്രഭാഷണം നടത്തി. മുൻ മന്ത്രി സി.കെ നാണു, എം.കെ ഭാസ്കരൻ, സ്മാരക സമിതി സെക്രട്ടറി പി.കുമാരൻ, പി. വിനോദൻ, ഇ.പി ദാമോദരൻ, എ.ടി.ശ്രീധരൻ, വി.പി നാണു എടയത്ത് ശ്രീധരൻ, വി.പി രാജൻ, വിമല കളത്തിൽ, പി പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.