കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയും പ്രൊവിഡൻസ് വിമൻസ് കോളേജും ബാലുശ്ശേരി ശ്രീ ഗോകുലം ആർട്‌സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി നടത്തുന്ന സംസ്ഥാന എൻ.എസ്.എസ് ക്യാമ്പ് ഇന്ന് ആരംഭിക്കും. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ സർവകലാശാലകൾ, എട്ട് എൻ.എസ്.എസ് ഡയറക്ടറേറ്റുകൾ എന്നിവിടങ്ങളിൽ നിന്നായി 100 എൻ.എസ്.എസ് വോളന്റിയർമാർ പങ്കെടുക്കും. 11ന് സമാപിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന എൻ.എസ്.എസ് ഓഫിസർ ഡോ. ആർ.എൻ.അൻസർ, കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എൻ.എ ശിഹാബ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സംഗീത ജി കൈമൾ, ഡോ.ആശലത, ഡോ.ആർച്ചന ഇ.ആർ, ലിജോ ജോസഫ് എന്നിവർ പങ്കെടുത്തു.