photo
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന രക്തദാന കേമ്പിൽ നിന്ന്

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോടും ഇഖ്‌റ ആശുപത്രിയുടെ സഹകരണത്തോടെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ 'ജീവദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.കെ.ഷറീന അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ മുഖ്യാതിഥിയായി.

50 പേർ രക്തം ദാനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. സുനിൽ കുമാർ, കെ ദീപു , ജസിയ , മീനാക്ഷി അനിൽ, റിഫ ഫാത്തിമ, ആകാൻഷ. എസ് എന്നിവർ പ്രസംഗിച്ചു.