ബേപ്പൂർ : കോൺഗ്രസ് ബേപ്പൂർ മണ്ഡലം 48 ാം ഡിവിഷൻ കൺവെൻഷനും കുടുംബസംഗമവും ബേപ്പൂർ വൈലാലിൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത ഉദ്ഘാടനം ചെയ്തു. സർവോദയ സംഘം ട്രെയിനർ അംശു ലാൽ പൊന്നാറത്ത് ക്ലാസെടുത്തു ഡിവിഷൻ പ്രസിഡന്റ് ഒ.കെ.മൻസൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ ഗംഗേഷ് , കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജീവ്തിരുവിച്ചിറ , സി.എ.സെഡ് അസീസ് , പി.എം രവി , മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മലയിൽ ഗീത , രജനി പി , മഹിളാ കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് പ്രസിഡന്റ് ഷെറി എം , അനീസ് ബഷീർ , കെ.കെ സുരേഷ് , അഫിയാഹ് എം.കെ എന്നിവർ പ്രസംഗിച്ചു . സുരേഷ് അരീക്കനാട്ട് സ്വാഗതം പറഞ്ഞു.