കോഴിക്കോട്: നഗരത്തിലെ ഗതാഗത തടസം വികസനം എന്നിവയുടെ പേരിൽ പാളയം പച്ചക്കറി മാർക്കറ്റ് പാളയത്തുനിന്ന് മാറ്റാനുള്ള കോർപ്പറേഷന്റെ നീക്കത്തിനെതിരെ ഭാരതീയ മസ്ദൂർ സംഘം ജില്ലാ സമിതി പച്ചക്കറി മാർക്കറ്റ് പരിസരത്ത് അവകാശ സംരക്ഷണ ധർണ സംഘടിപ്പിച്ചു. ബി.എം.എസ് ജില്ല സെക്രട്ടറി ടി. എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു . ബി. എം. എസ് ജില്ല ഉപാദ്ധ്യക്ഷൻ കെ.വി സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ബി. എം. എസ് സംസ്ഥാന സമിതി അംഗം, പരമേശ്വരൻ, ജില്ല പ്രസിഡന്റ് സി .പി .രാജേഷ്, രവി എരഞ്ഞിക്കൽ, എ. ശശീന്ദ്രൻ, പി. രവീന്ദ്രൻ, പി. ബിന്ദു, കെ .പി പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.