മേപ്പയ്യൂർ: മേപ്പയ്യൂർ- കളരിക്കണ്ടി മുക്ക് - പന്നി മുക്ക് റോഡ് ജില്ലാ റോഡായി അംഗീകരിക്കണമെന്നും ശോച്യാവസ്ഥ പരിഹരിക്കണമെന്നും സി.പി.എം മഠത്തുംഭാഗം വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. രണ്ട് ബ്ലോക്കുകളിലെ മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഏഴ് പതിറ്റാണ്ട് പഴക്കമുള്ള റോഡ് തകർന്നതുമൂലം ഗതാഗതം സാദ്ധ്യമല്ലാത്ത അവസ്ഥയാണ്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.കെ.ബാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ കെ അജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന, ആർ.വി.അബ്ദുല്ല, കെ.കെ.ഷിജു, കെ. കുഞ്ഞിക്കണ്ണൻ, കൂവല ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. എൻ.കെ.അജയനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.