mani
കേരള കോൺഗ്രസ് (എം)

കുറ്റ്യാടി: കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാകദിനമായി ആഘോഷിച്ചു. മുൻകാല നേതാക്കളെയും പ്രവർത്തരെയും ആദരിച്ചു. കാവിലുംപാറയിൽ ജില്ല ജനറൽ സെക്രട്ടറി ബോബി മൂക്കന്തോട്ടം ഉദ്ഘാടനം ചെയ്തു. വിലങ്ങാട് ജില്ല വൈസ് പ്രസിഡന്റ് ആന്റണി ഈരൂരി ഉദ്ഘാടനം ചെയ്തു. മരുതോങ്കരയിൽ മണ്ഡലം പ്രസിഡന്റ് ബാബു കുന്നിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഷാജു ഫിലിപ്പ് കണ്ടത്തിൽ, മരുതോങ്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡെന്നിസ് പെരുവേലിൽ, ഷിബു തറക്കുന്നേൽ, ബാബു പൊൻതൊട്ടിയിൽ, ജോയി കപ്പലുമാക്കൽ, സാജു വേനകുഴി എന്നിവർ നേതൃത്വം നൽകി.