കൽപ്പറ്റ: മഴപെയ്താൽ പഴയ ബസ്റ്റാൻഡിൽ യാത്രക്കാർക്ക് ദുരിതമാണ്. യാത്രക്കാർ വാഹനങ്ങൾ കാത്തിരിക്കുന്ന സ്ഥലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതാണ് ദുരിതമാകുന്നത്. ബസ്റ്റാൻഡിലേക്ക് വൻതോതിൽ വെള്ളം ഒഴുകി എത്തുകയാണ്. മലിനജലം ഉൾപ്പെടെ കെട്ടിനിൽക്കുന്ന അവസ്ഥയാണ്. ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഇരിപ്പിടത്തിന് സമീപമെല്ലാം വെള്ളക്കെട്ട് രൂപപ്പെടുകയാണ്. അടുത്തകാലത്താണ് ഇത്തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങിയതെന്ന് യാത്രക്കാർ പറയുന്നു. ദീർഘദൂര ബസുകൾ ഉൾപ്പെടെ നിരവധി ബസുകൾ എത്തുന്ന സ്റ്റാൻഡിൽ നൂറുകണക്കിന് ആളുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടാനായി എത്തുക. പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ബസ് സ്റ്റാൻഡിൽ ഉള്ളത്. ഇതിനിടയിലാണ് വെള്ളക്കെട്ടു കൂടി ദുരിതമാകുന്നത്. ബസ് കാത്തിരിക്കുന്ന സ്ഥലത്തേക്ക് മഴവെള്ളം ഒഴുകിയെത്താതിരിക്കാൻ നടപടിവേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
മഴപെയ്തപ്പോൾ പഴയ ബസ്റ്റാൻഡിനുള്ളിൽ വെള്ളം കയറിയ നിലയിൽ