photo
കിസാൻ ജനത കോഴിക്കോട് ജില്ലാ കൺവൻഷൻ സ്വാഗത സംഘം രൂപീകരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ എടക്കോൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കിസാൻ ജനത ജില്ല കൺവെൻഷൻ 20ന് ബാലുശ്ശേരിയിൽ നടക്കും. ബാലുശ്ശേരിയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ എടക്കോടൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്

എൻ.കെ.രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എൻ.നാരായണൻ കിടാവ്, ദിനേശൻ പനങ്ങാട്, സുജ ബാലുശ്ശേരി, പി.കെ.കുഞ്ഞിക്കണ്ണൻ, സന്തോഷ് കുറുമ്പൊയിൽ, സി.ഡി.പ്രകാശ്, സി.വേണുദാസ്, ടി. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: സി.വേണുദാസ് (ചെയർമാൻ), സി.കെ.രാഘവൻ, അനീസ് ബാലുശ്ശേരി, പി.ബാലകൃഷ്ണൻ കിടാവ്, ബേബി മഞ്ചേരി (വൈ. ചെയർമാൻമാർ), സി.ഡി.പ്രകാശ് (ജന.കൺവീനർ), സന്തോഷ് കുറുമ്പൊയിൽ, ജോർജ് ജോൺ പ്ലക്കാട്, വിജയൻ അത്തിക്കോട്, കല്ലോട് ഗോപാലൻ (ജോ: കൺവീനർമാർ), ടി.കെ.കരുണാകരൻ (ട്രഷറർ).