മുക്കം: ഹൻദലയുടെ വഴിയെ നടക്കുക ബാബരിയുടെ ഓർമകളുണ്ടായിരിക്കുക എന്ന പ്രമേയത്തിൽ എസ്.ഐ.ഒ സംഘടിപ്പിക്കുന്ന മേഖല സമ്മേളനം 12ന് ഓമശ്ശേരിയിൽ നടക്കും. റാലിയിൽ ആയിരത്തോളം വിദ്യാർത്ഥികൾ അണിനിരക്കും. പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് സഈദ് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധിസഭ അംഗം ഡോ.ആർ. യൂസുഫ് മുഖ്യപ്രഭാഷണം നിർവഹിക്കും. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷഫാഖ് കക്കോടി, കെ.സി. അബ്ദുറഹീം, ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതി അംഗം വി. ഷൗക്കത്തലി, സോളിഡാരിറ്റി ജില്ല സെക്രട്ടറി സാലിഹ് ചിറ്റടി എന്നിവർ പങ്കെടുക്കും. ഇസ്രായേൽ സയണിസത്തിനും ഹിന്ദുത്വ വംശീയതയ്ക്കുമെതിരെ പ്രതിരോധമാവും സമ്മേളനമെന്ന് വാർത്ത സമ്മേളനത്തിൽ ഷഫാഖ് കക്കോടി, കെ.സി.അബ്ദുറഹീം , റസീഫ് വദൂദ്, റാജി,റംസാൻ, ഷിഫാൽ തിരുവമ്പാടി, ബഷീർ എന്നിവർ പറഞ്ഞു.