
വടകര : കുട്ടോത്ത് - കാവിൽ റോഡിൽ തിരുവോത്ത് ബാലകൃഷ്ണൻ (82 ) നിര്യാതനായി. വാണിമേൽ എം.യു. പി സ്കൂൾ അദ്ധ്യാപകനായിരുന്നു. കുട്ടോത്ത് വിഷ്ണുക്ഷേത്ര കമ്മിറ്റിയുടെ പ്രഥമ ട്രഷറർ, പ്രസിഡന്റ് , സ്നേഹ റസിഡൻസ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ്, കെ.എസ്.എസ്.പി.യു കീഴൽ യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആശ്രയ ചാരിറ്റബിൾ സൊസൈറ്റി (കുട്ടോത്ത് - കാവിൽ റോഡ് ) സ്ഥാപക പ്രമുഖനാണ്, ഭാര്യ: സതി ( റിട്ട. പ്രധാനദ്ധ്യാപിക, ചെട്ട്യത്ത് യു.പി സ്കൂൾ) മക്കൾ : ശ്രീജിത്ത് (അദ്ധ്യാപകൻ, വാണിമേൽ എം.യു.പി സ്കൂൾ) , ശ്രീകാന്ത് (അസി. എൻജിനിയർ, കെ.എസ്.ഇ.ബി കൊയിലാണ്ടി ) , ശ്രീജ ( അദ്ധ്യാപിക, ചേരാപുരം യു.പി. സ്കൂൾ) മരുമക്കൾ : രമേശൻ ( പ്രധാനദ്ധ്യാപകൻ, വേളം ഹയർ സെക്കൻഡറി സ്കൂൾ ) , വിജിന (അദ്ധ്യാപിക, വടകര ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പുത്തൂർ), വിജിത (അദ്ധ്യാപിക, മണിയൂർ യു.പി സ്കൂൾ) സഹോദരങ്ങൾ : പത്മിനി അമ്മ , ശാന്ത (തോടന്നൂർ )