കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് തിരിച്ചടി. പുൽപ്പള്ളി പഴശ്ശിരാജ കോളേജ്, കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, ബത്തേരി അൽഫോൺസ് കോളേജ്, മീനങ്ങാടി ഐ.എച്ച്.ആർ.ഡി, മീനങ്ങാടി യെൽദോ മാർ ബസേലിയോസ് കോളേജ്, പുൽപ്പള്ളി ജയശ്രീ കോളേജ്
എന്നിവിടങ്ങളിൽ യു.ഡി.എസ്.എഫ് വിജയിച്ചു. കഴിഞ്ഞതവണ കെ.എസ്.യു വിജയിച്ച ബത്തേരി സെന്റ് മേരീസ് കോളേജ് എസ്.എഫ്.ഐ ഇത്തവണ തിരിച്ചുപിടിച്ചു. നടവയൽ സി.എം കോളേജിലും എസ്.എഫ്.ഐ വിജയിച്ചു.
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ 9 സീറ്റിൽ എട്ട് സീറ്റും യു.ഡി.എഫ് കരസ്ഥമാക്കി. 5 വർഷങ്ങൾക്കുശേഷമാണ് കോളേജിൽ പൂർണ്ണതോതിൽ യു.ഡി.എസ്.എഫ് യൂണിയൻ പിടിക്കുന്നത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രകടനം നടത്തി. പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ 10 വർഷങ്ങൾശേഷമാണ് യു.ഡി.എഫ് വിജയിക്കുന്നത്. പ്രവർത്തകർ പുൽപ്പള്ളി ടൗണിൽ പ്രകടനം നടത്തി. ബത്തേരി സെന്റ് മേരീസ്‌കോളേജിലെ വിജയം
വലിയ തിരിച്ചടിക്കിടയിലും എസ്.എഫ്.ഐക്ക് അഭിമാനനേട്ടമായി. കഴിഞ്ഞതവണ കെ.എസ്.യു വിജയിച്ച കോളേജ് ഇത്തവണ എസ്.എഫ്.ഐ പിടിച്ചെടുക്കുകയായിരുന്നു. മികച്ച വിജയമാണ് എസ്.എഫ്.ഐനേടിയത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബത്തേരി ടൗണിൽ പ്രകടനം നടത്തി. മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് എം.എസ്.എഫ് നിലനിർത്തി. മുന്നണി സംവിധാനത്തിൽ അല്ലാതെ തനിച്ചു മത്സരിച്ച കെ.എസ്.യു മൂന്ന് സീറ്റിൽ വിജയിച്ചു. മീനങ്ങാടി ഐ.എച്ച്.ആർ.ഡി കോളേജ്, മീനങ്ങാടി ബസേലിയോസ് കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു നിലനിർത്തുകയായിരുന്നു.
കൽപ്പറ്റ ഗവൺമെന്റ് കോളേജിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച യു.ഡിഎസ്.എഫ് നടത്തിയ പ്രകടനം
നടവയൽ സി.എം കോളേജിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രകടനം