spot-booking

കോഴിക്കോട്: ശബരിമല സ്‌പോട്ട് ബുക്കിംഗ് നിറുത്തലാക്കരുതെന്ന് പണിക്കർ സർവീസ് സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. നിറുത്തലാക്കിയ നടപടി ദേവസ്വം ബോർഡ് പിൻവലിക്കണം. പലനാടുകളിൽ നിന്ന് വരുന്ന ഭക്തർക്ക് വെർച്വൽ ബുക്കിംഗിനെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നില്ല. ശബരിമല വിഷയത്തിൽ ഓരോ വർഷവും വിവാദമുണ്ടാക്കുന്ന അലിഖിത നിയമങ്ങൾ നടപ്പിലാക്കി ക്ഷേത്രത്തിന്റെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർക്കാനുള്ള ഗൂഢതന്ത്രമാണ് നടക്കുന്നത്. ഇത് തുടർന്നാൽ ഹിന്ദു സമുദായ സംഘടനകൾ ഒന്നിച്ച് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ദേവസ്വംമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ടി.കെ.മുരളീധരൻ പണിക്കർ, ഇ.എം.രാജാമണി, ചെലവൂർ ഹരിദാസൻ പണിക്കർ, എം.പി.വിജിഷ് പണിക്കർ, പ്രമോദ് പണിക്കർ, അനിൽ പണിക്കർ എന്നിവർ പറഞ്ഞു.