 
നാദാപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റ് കമ്മിറ്റി നടത്തിയ ഉണർവ് എക്സിക്യുട്ടീവ് ക്യാമ്പ്
ജില്ല പ്രസിഡന്റ് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകൾക്ക് പരവതാനി വിരിക്കുന്ന സർക്കാരുകൾ വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.യൂണിറ്റ് പ്രസിഡന്റ് എം.സി. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാൽ, കണേക്കൽ അബ്ബാസ്, റ്റാറ്റ അബ്ദുറഹിമാൻ, സവാന നാസർ, സുധീർ ഒറ്റപുരക്കൽ, സലാം സ്പീഡ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത് സ്വാഗതം പറഞ്ഞു.