valam
കതിര് വീഴാറായ നെൽവയലിൽ വളമിടുന്ന കർഷകൻ

സുൽത്താൻ ബത്തേരി: നെൽകൃഷിക്കാവശ്യമായ യൂറിയ വളം കിട്ടാനില്ലെന്ന് കർഷകർ. നെൽച്ചെടികൾ കതിരിടുന്ന സമയത്താണ് യൂറിയ വളം പ്രയോഗിക്കുന്നത്. ജില്ലയിലെങ്ങും നെൽചെടികൾ കതിരിടുന്ന സമയമാണിത്. കൃത്യമയാ വളപ്രയോഗം നടന്നില്ലെങ്കിൽ വിളയെ അത് സാരമായി ബാധിക്കും. നെല്ലിന് പുറമെ കിഴങ്ങ് വിളകൾ ഉൾപ്പെടെയുള്ളവയ്ക്ക് കായ്ക്കുന്നതിനും മറ്റും വളരെവേണ്ടപ്പെട്ട വളമാണ് നൈട്രജനും പൊട്ടാഷുമടങ്ങിയ യൂറിയ. അതാണിപ്പോൾ കിട്ടാനില്ലത്തത്. നെല്ല് കതിരിടുന്ന ഈ സമയത്ത് നെൽച്ചെടിക്ക് നൽകേണ്ട പ്രധാന വളമാണ് യൂറിയ. ഈ വളം കിട്ടാനില്ലാത്തതിനാൽ കൂട്ടുവളങ്ങളെയാണ് കർഷകർ ആശ്രയിക്കുന്നത്. എൻ.പി.കെ പോലുള്ള വളമാണ് കർഷകർ നെല്ലിന് നൽകുന്നത്. ഇതിൽ ആവശ്യമില്ലാത്ത ഫോസ്ഫറസ് ചെടിയ്ക്ക് നൽകാൻ കർഷകർ നിർബന്ധിതരായി തീരുകയാണ്. സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭിക്കുന്ന വളമാണ് യൂറിയ ' 45 കിലോവിന്റെ ഒരു ചാക്ക് വളത്തിന് 267 രൂപയാണ് വില. അതെ സമയം മറ്റ് വളങ്ങൾക്ക് ഇതിന്റെ ഇരട്ടി വിലയും ഗുണം കുറവുമാണ്. കർഷകർക്ക് ആവശ്യമായ യൂറിയ വളം കിട്ടാനില്ലാത്തതിനാൽ മറ്റ് വളങ്ങളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. കഴിഞ്ഞ ഒരു മാസമായി യൂറിയ വളം കടകളിലെത്തിയിട്ട്. ദിവസേന കർഷകർ വളക്കടകളിലെത്തി അന്വേഷിക്കുകയും ഇല്ലെന്ന മറുപടികേട്ട് തിരികെ നിരാശയോടെപോവുകയുമാണ്. വളപ്രയോഗം നടത്തേണ്ട ഈ സമയത്ത് തന്നെ വളം നൽകാതെ എപ്പോഴെങ്കിലും കൊണ്ടുപോയി വളം നൽകുന്നത് വിളവിനെ ബാധിക്കും. ഇത് സംഭവിക്കാതിരിക്കാൻ കർഷകർ ആവശ്യമുള്ള നൈട്രജൻ വളത്തിന് പകരം ആവശ്യമില്ലാത്ത വളങ്ങൾ കൃഷിയ്ക്ക് ചെയ്യേണ്ട അവസ്ഥയാണ്. കഴിഞ്ഞ ഒരു മാസത്തിലേറെയായി കടകളിൽ യൂറിയ വളമെത്തിയിട്ട്. യൂറിയപോലെ കർഷകർക്ക് സബ്സിഡ് നിരക്കിൽ ലഭിക്കുന്ന വളങ്ങളും കൃത്യമായി കിട്ടാനില്ല.


കതിര് വീഴാറായ നെൽവയലിൽ വളമിടുന്ന കർഷകൻ