lockel
സ്നേഹാദരം നൽകി

കടലുണ്ടി : മാനേജ്‌മെന്റ് പഠന വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഫസീൻ റഷീദിന് കടലുണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി. കടലുണ്ടി ഐ .എസ്. എം ഹാളിൽ നടന്ന ചടങ്ങിൽ ഫറോഖ് അസി. കമിഷണർ എ. എം സിദ്ധീഖ് ആദരിച്ചു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം .എം .മഠത്തിൽ ​അദ്ധ്യക്ഷത വഹിച്ചു. ഒ .ഭക്തവത്സലൻ, പി .വി .ഷംസുദ്ദീൻ, കെ. ​വി .വേകാനന്ദൻ, വേണുഗോപാൽ കുന്നത്ത്, യൂനുസ് കടലുണ്ടി, പ്രദീപ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്‌കൂൾ മുൻ അദ്ധ്യാപകരായിരുന്ന റഷീദ് അഹമ്മദിന്റെയും ജാസ്മിൻ്റെയും രണ്ടാമത്തെ മകനാണ്

ഫസീൻ റഷീദ്.