കോഴിക്കോട്: ലോക കാഴ്ച ദിനമായ ഒക്ടോബർ 10 ന് ചേളന്നൂർ എസ്. എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റും ഡോ. ചന്ദ്രകാന്ത നേത്രാലയയും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പങ്കാളിത്ത ഗ്രാമത്തിലെ ആളുകൾ, വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ക്യാമ്പിന്റെ ഭാഗമായി. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പി.ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ബി.രശ്മി പ്രോഗ്രാം ഓഫീസർമാരായ എ. കെ പ്രവീഷ്,പി സനിൽകുമാർ,എം.നിജേഷ്, വളണ്ടിയർ ലീഡർമാരായ ഹനാൻ, മെഹ്ഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.