2

നാദാപുരം: എടച്ചേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ തോട്ടത്തിൽ മുക്ക് താവള്ളി മുക്ക് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, സ്ഥിരം സമിതി അംഗങ്ങളായ കൊയിലോത്ത് രാജൻ, നിഷ എൻ, ഷീമ വള്ളിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡാനിയ. എ, മെമ്പർമാരായ ശ്രീജിത്ത് സി.പി, രാധ കെ.ടി.കെ. എന്നിവർ പ്രസംഗിച്ചു. വാർഡ് വികസന സമിതി കൺവീനർ പി.കെ. കുഞ്ഞിരാമൻ സ്വാഗതവും എം. ബാബു നന്ദിയും പറഞ്ഞു.