
മേപ്പയ്യൂർ: സി.പി.എം മേപ്പയ്യൂർ സൗത്ത് ലോക്കൽ സമ്മേളനം 30, 31 തിയതികളിൽ നടക്കും. എം ഗോപാലൻ നായർ, ടി സി ചാത്തു എന്നിവരുടെ പേരിലുള്ള സ്മാരകമന്ദിരം പൊതുസമ്മേളനത്തോടനുബന്ധിച്ച് 31ന് എൽ.ഡി.എഫ്. കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും . 20ന് രാവിലെ മുതൽ ലോക്കൽ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണവും വൈകീട്ട് 3 മണിക്ക് മഞ്ഞക്കുളം ടെറഫിൽ ഫുട്ബോൾ മത്സരവും നടക്കും. 31 ന് റെഡ് വളണ്ടിയർ മാർച്ച്, പ്രകടനം, പൊതുസമ്മേളനം, കലാപരിപാടികൾ എന്നിവ കായലാട് നടക്കുമെന്ന് സി.പി.എം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. രാജീവൻ പറഞ്ഞു.