
മേപ്പയ്യൂർ: അന്തരിച്ച പഞ്ചായത്ത് മുസ്ലിംലീഗ് മുൻ സെക്രട്ടറിയും,കെ.എ.ടി.എഫ് മേലടി സബ് ജില്ലാ മുൻ പ്രസിഡന്റും ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന എം.അബ്ദുൽ റസാക്ക് അനുസ്മരണം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുനിൽ അദ്ധ്യക്ഷനായി. മുസ്ലിംലീഗ് സംസ്ഥാന കൗൺസിലർ എ.വി അബ്ദുള്ള അനുസ്മരണപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.വി നാരായണൻ , കെ.പി രാമചന്ദ്രൻ, കെ.എം.ബാലൻ,വി കുഞ്ഞിരാമൻ കിടാവ്, എം.കെ അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. എം.എം അഷറഫ് സ്വാഗതവും പി.അബ്ദുള്ള നന്ദിയും പറഞ്ഞു.