p

കോഴിക്കോട്: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിലുമുള്ള നഗ്‌നമായ കടന്നാക്രമണവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത്.
കേരളമുൾപ്പെടെയുള്ള ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും സർക്കാരിന്റെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെയാണ് ആയിരക്കണക്കിന് മദ്രസകൾ പ്രവർത്തിക്കുന്നത്. ഇത് നാടിന്റെ സൗഹാർദ്ദത്തിനും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകൾ നൽകുന്ന മികച്ച വിദ്യാഭ്യാസകേന്ദ്രങ്ങളാണ്.
എന്നാൽ ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യയിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും മുസ്ലീം കുട്ടികൾക്ക് അവരുടെ പ്രാഥമിക മത പഠനത്തോടൊപ്പം സ്‌കൂൾ വിദ്യാഭ്യാസവും നൽകുന്ന സമ്പ്രദായമാണ് പതിറ്റാണ്ടുകളായിട്ടുള്ളത്. സൗഹാർദ്ദ കേന്ദ്രങ്ങളായ ഇവിടങ്ങളിൽ മറ്റു സമുദായക്കാരായ കുട്ടികളും പഠിക്കുന്നു. ഇത്തരം സ്ഥാപനങ്ങളെ ബാലാവകാശ കമ്മിഷന്റെ മറവിൽ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം അത്യന്തം പ്രകോപനപരവും രാജ്യത്തെ ജനാധിപത്യ അവകാശങ്ങളുടെ പച്ചയായ ലംഘനവുമാണന്നും, ജമാഅത്ത് പ്രസ്താവനയിൽ പറഞ്ഞു.
യോഗത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, കെ.കെ അഹമ്മദ് കുട്ടി മുസ്ല്യാർ കട്ടിപ്പാറ, സി.മുഹമ്മദ് ഫൈസി, പേരോട് അബ്ദു റഹ് മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, മാരായമംഗലം അബ്ദു റഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സി.പി. സൈതലവി, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, എ. സൈഫുദ്ധീൻ ഹാജി,മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, മുസ്തഫ കോഡൂർ എന്നിവർ സംബന്ധിച്ചു.

പ​ല​ ​മ​ദ്ര​സ​ക​ളി​ലും
ന​ട​ക്കു​ന്ന​ത് ​തെ​റ്റായ
ശൈ​ലി​:​അ​ബ്ദു​ള്ള​ക്കു​ട്ടി

ക​ണ്ണൂ​ർ​:​ ​ഇ​ന്ത്യ​യി​ലെ​ ​ഗ്രാ​മ​ങ്ങ​ളി​ലെ​ ​പ​ല​ ​മ​ദ്ര​സ​ക​ളി​ലും​ ​ന​ട​ക്കു​ന്ന​ത് ​തെ​റ്റാ​യ​ ​ശൈ​ലി​യാ​ണെ​ന്നും​ ​പൊ​തു​വി​ദ്യാ​ഭ്യാ​സം​ ​കു​ട്ടി​ക​ൾ​ക്ക് ​വേ​ണ്ട​ത്ര​ ​കി​ട്ടു​ന്നി​ല്ലെ​ന്നു​ള്ള​ത് ​സ​ങ്ക​ട​മാ​ണെ​ന്നും​ ​ഹ​ജ്ജ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​എ.​പി.​ ​അ​ബ്ദു​ള്ള​ക്കു​ട്ടി.​ ​മ​ദ്ര​സ​ക​ളെ​ ​സം​ബ​ന്ധി​ച്ച് ​കൃ​ത്യ​മാ​യ​ ​പ​ഠ​നം​ ​ആ​വ​ശ്യ​മാ​ണ്.​ ​എ​ന്ത് ​സി​ല​ബ​സു​ക​ളാ​ണ് ​അ​വി​ടെ​ ​പ​ഠി​പ്പി​ക്കു​ന്ന​ത്.​ ​ന​മ്മു​ടെ​ ​രാ​ജ്യ​ത്തെ​ ​മു​സ്ലിം​ ​കു​ട്ടി​ക​ൾ​ ​മു​ഴു​വ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തേ​ക്ക് ​വ​ര​ണ​മെ​ന്നു​ള്ള​ ​ആ​ത്മാ​ർ​ത്ഥ​മാ​യ​ ​ഉ​ദ്ദേ​ശ്യ​മാ​ണ് ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ള്ള​ത്.​ ​നോ​ർ​ത്ത് ​ഇ​ന്ത്യ​യി​ൽ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​രാ​ത്രി​വ​രെ​ ​കു​ട്ടി​ക​ൾ​ ​മ​ദ്ര​സ​യി​ലാ​ണ്.​ ​അ​വ​ർ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സം​ ​പ​ഠി​ക്കു​ന്നി​ല്ല.​ ​ആ​ ​രീ​തി​ ​മാ​റ്റ​ണ​മെ​ന്ന​ ​നി​ല​യി​ൽ​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​മാ​ത്ര​മ​ല്ല​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​മു​ഖ്യ​മ​ന്ത്രി​മാ​രും​ ​ഇ​ട​പെ​ടാ​ൻ​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.